Latest NewsKeralaNews

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്ന് വ്യാപാരികള്‍

നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരും.

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായി വ്യാപാരികൾ. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനെ തുടർന്ന് എല്ലാ ദിവസവും സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ടി.പി.ആര്‍. അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ആഗസ്റ്റ് ഒമ്പത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കടകള്‍ തുറക്കുമ്പോള്‍ പൊലീസ് നടപടി ഉണ്ടായാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞത്.

Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ

‘മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോകാതിരുന്നത്. എന്നാല്‍ പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടി.പി.ആറില്‍ കുറവുണ്ടായിട്ടില്ല. നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരും’- നേതാക്കള്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button