![](/wp-content/uploads/2021/07/hnet.com-image-2021-07-30t144810.964.jpg)
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസ ജയം. അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 57-ാം മിനിറ്റിൽ നവനീത് കൗറാ ണ് ഇന്ത്യക്ക് വേണ്ടി വിജയ ഗോൾ നേടിയത്. നേരത്തെ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്വാർട്ടർ കാണാതെ പുറത്തായിരുന്നു.
മത്സരത്തിലെ ആദ്യ മൂന്ന് ക്വാർട്ടറുകളിലും ഗോൾ നേടാൻ സാധിക്കാതിരുന്ന ഇന്ത്യ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് ഗോളടിച്ചത്. ആദ്യ മത്സരത്തിൽ നെതർലാൻഡിനോട് 5-1ന് തോൽവി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ജർമനിയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. മൂന്നാം മത്സരത്തിൽ ബ്രിട്ടൺ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യൻ ടീമിനെ കീഴടക്കിയത്. നാളെ ദക്ഷിണാഫ്രിക്കയുമാണ് ഇന്ത്യൻ ടീമിന്റെ അവസാന മത്സരം.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി പുറത്ത്
അതേസമയം, അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പുറത്ത്. ക്വാർട്ടറിൽ ദക്ഷിണ കൊറിയൻ താരം ആൻ സാനിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. ഇന്ത്യയുടെ അതാനു ദാസ് പുരുഷ സിംഗിൾസിൽ ഇന്ന് മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.
Post Your Comments