ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്. നിലവിലെ ഇളവുകൾക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനമായത്.
Read Also: വൈറലാകാൻ ബൈക്ക് റേസ്: മത്സരയോട്ടം കണ്ടാൽ 112 വിളിക്കുക: മുന്നറിയിപ്പുമായി പൊലീസ്
സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. സിനിമാ തിയേറ്ററുകളും തുറക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെ ചില ജില്ലകളിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
Post Your Comments