കൊച്ചി : വിവാദങ്ങൾക്ക് പിന്നാലെ കിറ്റക്സ് ഗ്രൂപ്പ് മാനേജർ സാബു ജേക്കബിന്റെ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ നിന്നും കൂട്ടരാജി. പാർട്ടിയിൽ നടക്കുന്നത് ജനവിരുദ്ധ നയങ്ങളാണ് ആരോപിച്ചാണ് രാജി.
സുഭാഷ് ടി.ഡി, വര്‍ഗീസ് പി.ജെ, പി.കെ ജോയി, കുഞ്ഞുമോന്‍, ബേസില്‍ പൗലോസ്, ഡിജി വി.ഡി, കെ. ജെ. ബേബി, സി.പി ബേബി, ശങ്കുണ്ണി ഗോപാലന്‍, കെ.കെ രാജു, പ്രസിത് കെ. എസ് സാജു ഒ.എ, കരുണാകരന്‍ സി.കെ, അഖില്‍ സാജു ഉപ്പുമറ്റത്തില്‍ തുടങ്ങിയവരും ചില വനിതാ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് ട്വന്റി ട്വന്റി വിടുന്നത്. ഇവരെ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ഓഗസ്റ്റ് ഒന്നിന് നെല്ലാട് നടക്കുന്ന ചടങ്ങില്‍ സ്വീകരിക്കുമെന്നും റിപ്പോർട്ട്.
read also:ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക: പുതിയ മാറ്റങ്ങൾ ഇങ്ങനെ
ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത 20 20 ജനവിരുദ്ധ നയങ്ങളും വഞ്ചനാപരമായ സമീപനമാണ് തുടരുന്നതെന്നും സംസ്ഥാനത്തെ നിരന്തരം അപമാനിക്കുകയും സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി നുണപ്രചരണം നടത്തുകയും ചെയ്യുന്ന സാബു ജേക്കബിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും നേതാക്കള്‍ പറഞ്ഞു.
Post Your Comments