ന്യൂഡല്‍ഹി: പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത്ത കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂരിന്റെ കത്ത്. അവസാന നിമിഷത്തില്‍ സംശയാസ്പദമായ രീതിയില്‍ യോഗത്തില്‍ ഹാജരാവാതിരുന്നത് പാര്‍ലമെന്റിന്റെ അവകാശലംഘനമാണെന്നും പരമാധികാര സഭയോടുള്ള അവഹേളനമാണെന്നും തരൂർ കത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാൽ തരൂരിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാനൊരുങ്ങുകയാണ് യോഗം ബഹിഷ്കരിച്ച അംഗങ്ങൾ. തരൂരിന് ഭൂരിപക്ഷം ഇല്ലെന്നും എത്രയും വേഗം തരൂരിനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. യോഗത്തിൽ ചർച്ച ചെയ്യുന്നതിന് മുന്നേ ട്വിറ്ററിലും മാധ്യമങ്ങൾക്കും ഏകപക്ഷീയമായി അജൻഡ സെറ്റ് ചെയ്തു നൽകുന്നു എന്നാണ് ഇവരുടെ ആക്ഷേപം. ഇവർ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് ക്വാറം തികയാതെ വരികയും യോഗം നടക്കാതിരിക്കുകയുമായിരുന്നു.
തരൂര്‍ അടക്കം ഐടി കമ്മിറ്റിയില്‍ 31 പേരാണ് ഉള്ളത്. ചുരുങ്ങിയത് 10 പേര് ഉണ്ടായാലേ യോഗം നടക്കൂ. ബിജെപി അംഗങ്ങള്‍ യോഗത്തിനെത്താത്തതിനാല്‍ ആകെ 9 പേര് മാത്രമാണ് ഹാജരായത്. അതോടെ യോഗം മാറ്റിവയ്ക്കേണ്ടിവന്നു. തരൂരിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഇവർക്കെതിരെ നടപടി വേണമെന്നാണ് തരൂരിന്റെ നിലപാട്.
Post Your Comments