കോഴിക്കോട് : മുസ്ലിം വനിതകൾക്ക് കോടതി കയറാതെ ഇനി വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് സുപ്രധാന വിധി.
Read Also : മദ്യപിച്ചെത്തി പട്ടാപകൽ എടിഎം കുത്തി തുറക്കാൻ ശ്രമം : രണ്ടു പേർ അറസ്റ്റിൽ
മുസ്ലിം വനിതകൾക്ക് അനിവാര്യഘട്ടങ്ങളിൽ വിവാഹമോചനം നേടാനാണ് ഈ വിധി സഹായമാകുന്നത്. ദാമ്പത്യജീവിതത്തി പ്രയാസങ്ങളുണ്ടായാലും വിവാഹ മോചനം നല്‍കാതെ സ്ത്രീകളെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ സുപ്രാധാന തീരുമാനം.
സംഭാഷണങ്ങളിലൂടെ അനുരഞ്ജനത്തിനുള്ള സാധ്യത അടഞ്ഞു എന്നുറപ്പായാല്‍ മാത്രമെ ഈ നിയമം വഴി വിവാഹ മോചനം സാധിക്കുകയുള്ളൂ. വിവാഹ മൂല്യം (മഹ്ര്‍) സ്ത്രീ തിരിച്ചുനല്‍കുകയോ അതിനു വാക്കുകൊടുക്കുകയോ ചെയ്യുകയും വേണം. കുടുംബ കോടതിയില്‍ രേഖാമൂലം അറിയിച്ച് ഖുല്‍അ്ന് അംഗീകാരം നേടാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ മോചനം തേടി ഹൈകോടതിയിൽ സമർപ്പിച്ച വിവിധ അപ്പീൽ ഹർജികളിൽ ഒന്നിച്ച് വാദം കേട്ടാണ് ഹൈകോടതി വിധി. 1972ൽ കെ.സി. മോയിൻ- നഫീസ കേസിൽ സിംഗിൾ ബെഞ്ച് നടത്തിയ വിധിയും ഡിവിഷൻ ബെഞ്ച് റദ്ദാക്കി .കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാൻ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാൽ സ്ത്രീകൾക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു പിരിയാൻ ഇസ്ലാമികനിയമം നൽകുന്ന അവകാശമാണ് ഖുൽഅ് (ബന്ധവിഛേദനം). ശരി അത്തിലെ ഖുൽഅ് അംഗീകരിച്ചാണ് കോരളഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Post Your Comments