കാലിഫോർണിയ: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഇൻസ്റ്റാഗ്രാം കഴിഞ്ഞ വർഷം ജൂലായിലാണ് റീൽസ് എന്ന പേരിൽ ഫീച്ചർ അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ്, 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീൽസ് ഒരുക്കുന്നത്.
ഹ്രസ്വ വീഡിയോ ആപ്പുകളിലെ പ്രധാനിയായിരുന്ന ടിക് ടോക്കിന്റെ നിരോധനം വഴി അപ്രതീക്ഷിതമായി ലഭിച്ച അവസരം മുതലെടുക്കാനാണ് ഇൻസ്റ്റാഗ്രാം റീൽസ് അവതരിപ്പിക്കുന്നത്. ഒരു പരിധിവരെ റീൽസ് വിജയം നേടുകയും ചെയ്തു.
Read Also:- സഞ്ചാരികളുടെ പേടിസ്വപ്നമായ ഇന്ത്യയിലെ ഏറ്റവും അപകടകരമായ 5 റോഡുകൾ
കഴിഞ്ഞ ദിവസം റീൽസിന്റെ ദൈർഘ്യം ഇൻസ്റ്റാഗ്രാം വർധിപ്പിച്ചു. ഇനി മുതൽ 60 സെക്കന്റ് (ഒരു മിനിറ്റ്) വരെ റീൽസ് ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്ക് നിർമ്മിക്കാനും പോസ്റ്റ് ചെയ്യാനും സാധിക്കും. ഇതുവഴി കൂടുതൽ രസകരമായതും ദൈർഘ്യമുള്ളതുമായ കണ്ടെന്റ് സൃഷ്ടിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ട്വിറ്ററിലൂടെ ഇൻസ്റ്റാഗ്രാം വ്യക്തമാക്കി.
Post Your Comments