തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നത് ആശങ്ക ഉയർത്തുകയാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട്.
അതേസമയം കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ടോടെയാണ് എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി. രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘമെത്തുന്നത്. ആറംഗ സംഘം 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ടിപിആര്‍ 13 -ന് മുകളിലെത്തിയ സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാന്‍ സംഘം നിര്‍ദ്ദേശം നല്‍കും.
നാളെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രി, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി തിങ്കളാഴ്ച സംഘം കൂടിക്കാഴ്ച നടത്തും.
ഇന്നലെ കേരളത്തില്‍ 22,064 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments