Latest NewsNewsInternational

വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്‍റീവ്: പുതിയ തന്ത്രവുമായി ജോ ബൈഡന്‍

ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാണമെന്നും ഫെഡറല്‍ ജീവനക്കാരോട് ബൈഡന്‍ ആവശ്യപ്പെട്ടു

വാഷിങ്ടൺ : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാന്‍ പലവിദ്യകളും പ്രയോഗിക്കുകയാണ് അമേരിക്ക. വാക്‌സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ വേണ്ടി ഒരു തന്ത്രവുമായി എത്തിയിരിക്കുകയാണ് പ്രസിഡന്‍റ് ജോ ബൈഡന്‍. വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്‍റീവ് ആയി നൽകുമെന്നാണ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നൽകുകയും ചെയ്തു.

ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാണമെന്നും ഫെഡറല്‍ ജീവനക്കാരോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം ജനസംഖ്യയില്‍ പകുതിയിൽ താഴെ മാത്രമാണ് പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തത്.

Read Also  :  സ്‌നേഹമില്ലാതെ ശിക്ഷിക്കാൻ മാത്രം പഠിപ്പിച്ച ഉടയോൻ.. ആ ഉടയോന് താങ്കളുടെ രക്തം അമൃതാവും: അലി അക്ബർ

”തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം മൂലമാണ് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. പൊതുജനങ്ങള്‍ വാക്സിനെടുക്കാത്തതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇതിനോടകം കുത്തിവെപ്പ് എടുത്തിട്ടുള്ള അമേരിക്കക്കാർക്ക് ഈ ധനസഹായം അനീതിയാണെന്ന് തോന്നിയേക്കാം, എന്നാൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനായാൽ നമുക്കെല്ലാവർക്കും പ്രയോജനം ലഭിക്കും’-വൈറ്റ് ഹൌസില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button