Latest NewsKeralaNews

കോവിഡ് പരിശോധന നത്തിയാല്‍ സമ്മാനം ബ്രോസ്റ്റ്: പരിശോധന നടത്താന്‍ ജനപ്രവാഹം, സംഭവം കേരളത്തില്‍

മലപ്പുറം: കോവിഡ് പരിശോധനയ്ക്ക് വിധേയരാകാനുള്ള ജനങ്ങളുടെ മടി മാറ്റാന്‍ വേറിട്ട പദ്ധതിയുമായി വാര്‍ഡ് മെമ്പര്‍. കോവിഡ് പരിശോധന നടത്തിയാല്‍ ഫുള്‍ ബ്രോസ്റ്റാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതോടെ പരിശോധന നടത്താന്‍ ജനം ഇടിച്ചുകയറി.

Also Read: ആയിരം കോടിയുടെ സർക്കാർ പി ആർ പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്: ഹരീഷ് വാസുദേവൻ

മലപ്പുറം അങ്ങാടിപ്പുറത്താണ് വാര്‍ഡ് മെമ്പര്‍ കോവിഡ് പരിശോധന നടത്തുന്നവര്‍ക്ക് ‘ആകര്‍ഷകമായ’ സമ്മാനം പ്രഖ്യാപിച്ചത്. സംഭവം കാട്ടുതീ പോലെ പടര്‍ന്നതോടെ അടുത്തുള്ള വാര്‍ഡുകളില്‍ നിന്നുപോലും ആളുകള്‍ പരിശോധനയ്ക്ക് എത്തിയതായാണ് വിവരം. പരിശോധനയ്‌ക്കെത്തിയവരില്‍ നിന്ന് നറുക്കിട്ട് ഒരാള്‍ക്ക് ബ്രോസ്റ്റ് നല്‍കി.

ഡി കാറ്റഗറിയില്‍ നിന്ന് പുറത്തുകടക്കാനായി സമ്മാനക്കൂപ്പണുകളും ഷവര്‍മയുമെല്ലാം പലയിടങ്ങളിലെയും വാര്‍ഡ് തല സമിതികളും യുവജന ക്ലബ്ബുകളും ഓഫര്‍ ചെയ്യുന്നുണ്ട്. ഇതുവഴി പരമാവധി ആളുകളെ പരിശോധനയ്‌ക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് വാര്‍ഡ് മെമ്പര്‍മാര്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രോഗ നിര്‍ണയം നടത്തി ടി.പി.ആര്‍ കുറയ്ക്കാന്‍ സഹായകമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button