വൃത്തിയുടെ ഭാഗമായ ഒന്നാണ് കുളി. രാവിലെയോ രാത്രിയോ അല്ലെങ്കിൽ രണ്ടു നേരവും കുളിക്കുന്നവർ ഉണ്ട്. ഈ കൊറോണ കാലത്ത് പുറത്ത് യാത്ര കഴിഞ്ഞു വന്നാൽ ഉടനെ കുളിക്കുന്നതും എല്ലാവർക്കിടയിൽ ഒരു ശീലമായി മാറിക്കഴിഞ്ഞു. എന്നാൽ വീട്ടിൽ ഇരിക്കുന്ന സ്ത്രീകളുടെ കാര്യങ്ങൾ നോക്കാം.
സീരിയലുകളിലും സിനിമകളിലും ചുരുക്കം ചില വീടുകളിലും വെളുപ്പിനെ കുളി കഴിഞ്ഞു അടുക്കളയിൽ കയറുന്ന സ്ത്രീകളെ കാണാം. എന്നാൽ ഇപ്പോൾ വീട്ടു ജോലി എല്ലാം ചെയ്തു കഴിഞ്ഞു സമാധാനമായി കുളിക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചു വരുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ജോലിയുടെ മുഷിച്ചിൽ എല്ലാം മാറ്റി ഒന്ന് സന്തോഷമാകാൻ ഈ കുളി കൊണ്ട് സാധിക്കുമെന്നാണ് ചില വീട്ടമ്മമാർ പറയുന്നത്. അത് കൊണ്ട് തന്നെ ഇതൊരു ശീലമായി ചിലർ മാറ്റിക്കഴിഞ്ഞു. എന്നാൽ ഉച്ച കുളി ശരിയല്ലെന്നാണ് ആയുർവേദം പറയുന്നത്.
read also: രമ്യ ഹരിദാസ് നന്നായി പാടും, ഇപ്പോൾ പ്രഹസനങ്ങളുടെ റാണി ആയി: , ജസ്ല മാടശേരി, സി പി എമ്മിനും വിമർശനം
ആയുർവേദ വിധി പ്രകാരം രാവിലെ സൂര്യനുദിക്കുന്നതിനു മുൻപും വൈകിട്ട് അസ്തമനത്തിനു മുൻപും കുളിക്കണമെന്നാണ് ചിട്ട. ജോലിയെല്ലാം തീർത്തിട്ട് ഉച്ചയ്ക്ക് ഊണിന് മുന്നേ കുളിക്കുന്ന ശീലം തെറ്റായ പ്രവണതയാണ് . കുളിക്കാൻ സമയവും നോക്കണമോ എന്ന് ചിലർ ചോദിക്കാം. കുളിക്കുന്ന സമയത്തിനും ചില നിഷ്ഠകൾ വേണമെന്ന് ധർമശാസ്ത്രം അനുശാസിക്കുന്നു. പുലർച്ചെ 4 നും 5 നും ഇടയിൽ കുളിക്കുന്നതിനെ മുനിസ്‌നാനം എന്നും 5 നും 6 നും ഇടയിൽ കുളിക്കുന്നതിനെ ദേവസ്നാനം എന്നും 6 നും 8 നും ഇടയിൽ കുളിക്കുന്നതിനെ മനുഷ്യസ്‌നാനം എന്നും 8 മണിക്ക് ശേഷമുള്ള സ്നാനം രാക്ഷസീ സ്നാനം എന്നുമാണ് ധർമശാസ്ത്രം വിധിക്കുന്നത്.
6 നും 8 നും ഇടയ്ക്കുള്ള കുളിയാണ് ഏറ്റവും അനുയോജ്യമെന്ന് ആയുർവേദവും പറയുന്നുണ്ട്. ഈ സമയത്തെ സ്നാനം ഭാഗ്യം , ഐക്യം , സന്തോഷം എന്നിവ പ്രദാനം ചെയ്യുമെന്നും വിദ്യാർഥികൾ ഈ സമയം കുളിക്കാനായി തിരഞ്ഞെടുക്കുന്നത് ഏകാഗ്രതയും ഉണർവും വർധിപ്പിക്കാൻ സഹായകമാകുമെന്നും വിശ്വാസമുണ്ട്.
എന്നാൽ രാവിലെ 8 മണിക്ക് ശേഷം കുളിക്കുന്നത് ദുരിതങ്ങൾ സമ്മാനിക്കും എന്നാണ് ധർമ ശാസ്ത്രത്തിൽ പറയുന്നത്. ഈ സമയത്തുള്ള കുളി ക്ലേശം , നഷ്ടം , ദാരിദ്രം എന്നിവയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തിയ ശേഷമേ മറ്റു ജോലികൾ ചെയ്യാൻ പാടുള്ളുവെന്നു വീട്ടിലെ മുത്തശ്ശിമാർ പറയുന്നത്. 8 ന് മുന്നേ കുളിക്കാൻ സാധിച്ചിക്കുന്നില്ല എങ്കിൽ സൂര്യാസ്തമനത്തിന് മുന്നേ കുളിക്കണമെന്നാണ് മറ്റൊരു നിഷ്ഠ. കുളിക്കുമ്പോൾ എണ്ണ തേച്ചു കുളിക്കുന്നത് നല്ലതാണ്. നിത്യവും തലയ്ക്കു എണ്ണതേച്ചാൽ തലവേദന ഉണ്ടാവില്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. കഷണ്ടി, നര എന്നിവയെ അകറ്റി നിർത്താൻ ഇത് സഹായകമാകും. കൂടാതെ മുടി കൊഴിച്ചിൽ ഉണ്ടാകുകയില്ല. പ്രത്യേകിച്ചും കർക്കടമാസത്തിൽ എണ്ണ തേച്ചുള്ള കുളിയ്ക്ക് പ്രാധാന്യമുണ്ട്.
Post Your Comments