തൃശൂർ : പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടറിയറ്റിന് മുന്നിൽ ധർണയിരിക്കാനാണ് തീരുമാനം. ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരസിച്ച സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ വ്യാപാരികൾ തീരുമാനിച്ചത്.
ഓഗസ്റ്റ് ഒൻപത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കാനും തൃശൂരിൽ ചേർന്ന വ്യാപാരി വ്യവസായി യോഗത്തിൽ ധാരണയായി. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ഏതെങ്കിലും വ്യാപാരിയ്‌ക്ക് മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാരം നടത്തുമെന്നും നസറുദ്ദീൻ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി.നസറുദ്ദീൻ പറഞ്ഞു. ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാതിരുന്നത്. എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് ടി.നസറുദ്ദീൻ കുറ്റപ്പെടുത്തി.
Post Your Comments