Latest NewsNewsGulf

10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎ ഇ: പരിഗണനയിൽ ഇനി ഇക്കൂട്ടർ

2018ലെ യു.എ.ഇ കാബിനറ്റ്​ തീരുമാനപ്രകാരമാണ്​ ഗോള്‍ഡന്‍ വിസ എന്ന 10 വര്‍ഷ താമസ പെര്‍മിറ്റ്​ അനുവദിച്ചത്​.

ദുബായ്: എല്ലാ ഡോക്​ടര്‍മാര്‍ക്കും 10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിച്ച് യു.എ.ഇ. ആരോഗ്യമേഖലയിലെ സേവനങ്ങളും ത്യാഗവും മുന്‍നിര്‍ത്തിയാണ്​ സര്‍ക്കാര്‍ ഡോക്​ടര്‍മാരെ പ്രത്യേകം പരിഗണിച്ചത്​. യു.എ.ഇ ഹെല്‍ത്ത്​ റെഗുലേറ്ററി വകുപ്പി​െന്‍റ ലൈസന്‍സുള്ള എല്ലാ ഡോക്​ടര്‍മാര്‍ക്കും കുടുംബത്തിനും ഈ മാസം മുതല്‍ 2022 സെപ്​റ്റംബര്‍ വരെ അപേക്ഷിക്കാമെന്ന്​ അധികൃതര്‍ അറിയിച്ചു.

smartservices.ica.gov.ae എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ദുബായ് ലൈസന്‍സുള്ള ഡോക്​ടര്‍മാര്‍ക്ക്​ smart.gdrfad.gov.ae എന്ന വെബ്​സൈറ്റിലൂടെ അപേക്ഷിക്കാം. ബന്ധപ്പെട്ട വകുപ്പുകള്‍ അപേക്ഷ പരിശോധിച്ച്‌​ യോഗ്യരായവര്‍ക്ക്​​ വിസ അനുവദിക്കും. അപേക്ഷ സ്വീകരിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് രാജ്യത്ത്​ ഏഴ്​ കേന്ദ്രങ്ങള്‍ ആരംഭിക്കും. യു.എ.ഇ വൈസ് ​പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമി​ന്റെ ഉത്തരവിന്റെ​ ഭാഗമായാണ്​ നടപടി​.

2018ലെ യു.എ.ഇ കാബിനറ്റ്​ തീരുമാനപ്രകാരമാണ്​ ഗോള്‍ഡന്‍ വിസ എന്ന 10 വര്‍ഷ താമസ പെര്‍മിറ്റ്​ അനുവദിച്ചത്​. കൂടുതല്‍ പ്രതിഭകള്‍ രാജ്യത്ത്​ തുടരുന്നത്​​ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മേഖലകളില്‍ കൂടുതല്‍ ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്​​ സര്‍ക്കാര്‍. ഇത്തരമൊരു തീരുമാനം കൂടുതല്‍ ആരോഗ്യ വിദഗ്​ധരെ രാജ്യത്തേക്ക്​ ആകര്‍ഷിക്കാനും സഹായകമാകും. കോവിഡ്​ തുടങ്ങിയശേഷം യു.എ.ഇയിലെ നിരവധി ഡോക്​ടര്‍മാര്‍ക്ക്​ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്​.

Read Also: കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി, വഴിയില്‍ തടഞ്ഞ് പോലീസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരു ലക്ഷം ഡോക്‌ടർമാർക്ക്‌​​​ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍, ഡോക്​ടറേറ്റ്​ നേടിയവര്‍, കംബ്യൂട്ടര്‍ എന്‍ജിനീയറിങ്​, ഇലക്​​ട്രോണിക്​സ്​, കോഡിങ്​, ഇലക്​ട്രിസിറ്റി, ബയോടെക്​നോളജി മേഖലകളിലെ എന്‍ജിനീയര്‍മാര്‍ എന്നിവരെയും ഗോള്‍ഡന്‍ വിസക്ക്​ പരിഗണിക്കുന്നുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button