തിരുവനന്തപുരം : മന്ത്രി വി.ശിവൻകുട്ടിക്കു സുപ്രധാന ദിനമായിരുന്നു ഇന്നലെ. രാവിലെ നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനം. ഉച്ചകഴിഞ്ഞ്, വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ആദ്യത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം. കോടതി വിധിയിൽ മന്ത്രിയുടെ പദവിയെടുത്തു പറഞ്ഞു കടുത്ത പരാമർശം വന്നിരുന്നെങ്കിൽ ഒരുപക്ഷേ, പരീക്ഷാ ഫലപ്രഖ്യാപനം വകുപ്പു സെക്രട്ടറി നടത്തേണ്ടി വരുമായിരുന്നു.
വിധിക്കു ശേഷം ആദ്യം പങ്കെടുത്ത പരിപാടിയിൽ അക്ഷോഭ്യനായിരുന്നു മന്ത്രി. ഫലപ്രഖ്യാപനത്തിൽ, കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം ഉയർന്നതിന്റെ സന്തോഷം മാസ്ക്കിനുള്ളിൽ മറച്ചുവച്ചില്ല. ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ശിവൻകുട്ടിക്കെതിരായ ട്രോളുകൾ നിറഞ്ഞിരുന്നു.
മന്ത്രിയുടെ പരീക്ഷാ ഫല പ്രഖ്യാപനം പങ്കുവെച്ചായിരുന്നു വീഡിയോ. +2 സയൻസ് പരീക്ഷ എഴുതിയവരുടെ എണ്ണം 1,76,717 എന്നും അതിൽ ജയിച്ചവരുടെ എണ്ണം 1,89,988 എന്നുമാണ് മന്ത്രി പ്രസ്താവിച്ചത്. ഈ വീഡിയോയുടെ ആദ്യഭാഗത്ത് മന്ത്രി ‘സരിൻസ്’ എന്നൊരു വാക്ക് പറയുന്നതെന്താണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഗവേഷണം. വീഡിയോ കാണാം: (courtesy: 24 news)
Post Your Comments