KeralaLatest NewsNews

ഏകോപിത നവകരളം കർമ്മപദ്ധതി രൂപീകരിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: ഏകോപിത നവകരളം കർമ്മപദ്ധതി 2 രൂപീകരിക്കാൻ തീരുമാനിച്ചു. നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തിയാണ് ഏകോപിത നവകേരളം കർമ്മപദ്ധതി 2 രൂപീകരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനർനാമകരണം ചെയ്യും.

Read Also: വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ ക്യാമറ: മത്സരഓട്ടത്തിനിടയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു, മൂന്ന് മരണം

നവകേരളം കർമ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കും.

കർമ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. 88 തസ്തികകൾ 3 വർഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോർഡിനേറ്ററെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി.

Read Also: വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button