മുംബൈ: വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ട് തവണ കോവിഡ് ബാധിച്ചെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. മുംബൈ സ്വദേശിനിയായ ഡോ. ശ്രുതി ഹലാരിയാണ് ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഈ വര്‍ഷമാണ് ശ്രുതി വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചത്.
വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം കോവിഡ് ബാധിച്ചതുള്‍പ്പെടെ ആകെ മൂന്ന് തവണയാണ് ശ്രുതി രോഗബാധിതയായത്. 13 മാസത്തിനിടെയാണ് തനിക്ക് മൂന്ന് തവണ കോവിഡ് ബാധിച്ചെന്നാണ് ശ്രുതി പറയുന്നത്. രണ്ടാം തവണ കോവിഡ് ബാധിച്ച് 45 ദിവസം കഴിഞ്ഞപ്പോഴാണ് മൂന്നാം തവണ വീണ്ടും രോഗം ബാധിച്ചതെന്നും ശ്രുതി ഹലാരി കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ശ്രുതി ഹലാരി അറിയിച്ചു. ജീനോം സീക്വന്‍സിംഗിനായി ശ്രുതിയുടെ സാമ്പിളുകള്‍ ബി.എം.സി ശേഖരിച്ചിട്ടുണ്ട്.
Post Your Comments