KeralaLatest NewsNews

ലോക്ക് ഡൗണ്‍ മൂലം ചെറുകിട വ്യാപാരികള്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം : ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി നഷ്ടത്തിലായ ചെറുകിട വ്യാപാരികള്‍ ആത്മഹത്യ ചെയ്ത വിവരം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ചെറുകിട വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യമുന്നയിച്ചത്.

Read Also : കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഇനിയും രോഗബാധ ഉണ്ടാകാനുള്ള സാധ്യത : ഐസിഎംആറിന്റെ റിപ്പോര്‍ട്ട്

കൊറോണ മൂലം കടക്കെണിയില്‍ പെട്ട ചെറുകിട വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജില്ലെന്നും മന്ത്രി വ്യക്തമാക്കി. സംരംഭങ്ങള്‍ക്ക് വ്യവസായ ഭദ്രത പാക്കേജ്, കൊറോണ സമാശ്വാസ പദ്ധതി എന്നീ പേരുകളില്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് മാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടിയെടുത്തിട്ടില്ല. വായ്പ തിരിച്ചടവ് മുടങ്ങി സിബില്‍ സ്‌കോര്‍ നഷ്ടപ്പെടുന്നതില്‍ സര്‍ക്കാരിന് മുന്‍ കൈ എടുക്കാമോയെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.

അശാസ്ത്രീയമായ കൊറോണ ലോക്ക് ഡൗണ്‍ കാരണം പെരുവഴിയിലായ ചെറുകിട സംരംഭകരും വ്യാപാരികളും ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ വ്യാപാരി വ്യസായി കൂട്ടായ്മകള്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button