KeralaLatest NewsNews

സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1.90 കോടി കടന്നു: കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1.90 കോടി കടന്നു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്‌സിൻ നൽകിയത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Also Read: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ക്ക് പിന്തുണ : സീറോ മലബാര്‍ സഭ

1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 57,16,248 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 8,97,870 ഡോസ് കോവിഷീൽഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്‌സിന്‍ 3-4 ദിവസത്തേക്ക് മാത്രമേയുള്ളൂവെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button