തിരുവനന്തപുരം : പിണറായി സർക്കാർ പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രവാസി ക്ഷേമത്തിനായി ആയിരം കോടിയുടെ പദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.
Read Also : താലിബാന് ഒരു സംഘടനയല്ല വെറും സാധാരണക്കാരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും കൊവിഡ് മൂലമുള്ള ഈ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എം പിമാരും പ്രത്യേക പാക്കേജിനായി കേന്ദ്രത്തില്‍ ആവശ്യം ഉന്നയിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
പ്രവാസി മേഖലയില്‍ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യപ്പെടുമെന്നും പ്രവാസികൾക്കായി പരമാവധി പദ്ധതികൾ നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Post Your Comments