Life Style

കോവിഡ് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

കോവിഡ് പ്രതിരോധത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടവും കടന്ന് ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുന്ന ഈ സാഹചര്യത്തിലും നമ്മുടെ ആരോഗ്യം സംബന്ധിച്ച് നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇതിലെ ആദ്യ പടി എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കുക എന്നത് തന്നെയാണ്. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതോട് കൂടെ തന്നെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും നാം വേണ്ട പ്രാധാന്യം നല്‍കണം. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ആവശ്യമായ മിനറലുകളും വൈറ്റമിനുകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധ ശേഷി നേടാന്‍ നമ്മുടെ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ചില പദാര്‍ത്ഥങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ചീര

മനുഷ്യ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചീര. അയേണ്‍, കാല്‍സ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയ പോഷക ഘടകങ്ങള്‍ ഈ ഇലകളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തത്തില്‍ ഹിമോഗ്ലാബിന്റെ അളവ് കൂട്ടാനും ചീര സഹായിക്കും.

ഡ്രൈ ഫ്രൂട്ട്‌സ്

ഉണക്ക മുന്തിരി, അത്തി തുടങ്ങി മുഴുവന്‍ ഡ്രൈ ഫ്രൂട്ടുകളും ശരീരത്തിന് നല്ലതാണ്. ശരീരത്തില്‍ ഇരുന്പിന്റെ കുറവ് പരിഹരിക്കാന്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് സഹായിക്കും. ശരീരത്തിലെ ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാനും ഇത് സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പരിപ്പ്

ഇന്ത്യയില്‍ പൊതുവെ ദാല്‍ എന്ന് വിളിക്കുന്ന പരിപ്പ് നിരവധി പോഷക ഘടകങ്ങള്‍ അടങ്ങിയതാണ്. ഒരു കപ്പ് പാകം ചെയ്ത പരിപ്പിന് ശരീരത്തിന് ഒരു ദിവസം ആവശ്യമായ അയേണിന്റെ 37 ശതമാനം വരെ നല്‍കാനാകും.

സോയ

വളരെ പോഷകാംശങ്ങള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണ് സോയ. 100 ഗ്രാം പച്ച സോയാബീനില്‍ 15.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. സോയ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് ശരീരത്തിലെ പോഷക കുറവ് പരിഹിക്കാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്

നാം സ്ഥിരം കഴിക്കാറുള്ള ഉരുളക്കിഴങ്ങ് ഇരുമ്പിന്റെ അംശം അടങ്ങിയതാണ്. പാകം ചെയ്യാത്ത ഉരുളക്കിഴങ്ങില്‍ 3.2 മില്ലിഗ്രാം അയേണാണടങ്ങിയിരിക്കുന്നത്. കൂടാതെ ഉരുളക്കിഴങ്ങില്‍ ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button