COVID 19Latest NewsKeralaNews

പ്ര​വാ​സി​ക​ളു​ടെ യാത്രാ ​വി​ല​ക്കി​നെ​തി​രെ വ്യ​ത്യ​സ്തമാർന്ന പ്ര​തിഷേധവുമായി കോൺഗ്രസ്

തൃ​ശൂ​ര്‍ : പ്ര​വാ​സി​ക​ളു​ടെ യാത്രാ ​​വി​ല​ക്കി​നെ​തി​രെ വി​മാ​ന​ത്തിന്റെ മാ​തൃ​ക​യു​ണ്ടാ​ക്കി പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. തൃ​ശൂ​ര്‍ പ​ട്ടാ​ളം റോ​ഡി​ലെ ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഓ​ഫി​സി​ന് മു​ന്നി​ല്‍​നി​ന്ന്​ വ​ട​ക്കേ സ്​​റ്റാ​ന്‍​ഡി​ലെ ഏ​ജീ​സ് ഓ​ഫി​സി​ന് മു​ന്നി​ലേ​ക്കാ​ണ്​ സമരം ന​ട​ത്തി​യ​ത്.

Read Also : രാജ്യത്ത് ആദ്യമായല്ല നിയമസഭയിൽ കയ്യാങ്കളി നടക്കുന്നത്, സഭയില്‍ ഉണ്ടാവുന്നത് സഭയില്‍ തീരണം: മുഖ്യമന്ത്രി പിണറായി വിജയൻ  

കോൺഗ്രസ് ജില്ലാ ​ പ്ര​സി​ഡ​ന്‍​റ് എം.​പി. വി​ന്‍സെന്‍റിന്റെ നേ​തൃ​ത്വ​ത്തി​ലാണ് സ​മ​രം ന​ട​ത്തി​യ​ത്. 10 പേ​ര്‍ക്ക് ക​യ​റാ​വു​ന്ന പ്ര​തീ​കാ​ത്മ​ക വി​മാ​ന​ത്തി​ല്‍ 14 പോ​യ​ന്‍​റു​ക​ളി​ല്‍നി​ന്ന്​ യാ​ത്ര​ക്കാ​ര്‍ ക​യ​റി. എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്​​ത സ​മ​രം ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് ഫ്ലാ​ഗ്​​ ഓഫ് ​ ചെ​യ്​​തു. പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​വി​ല​ക്ക് വിഷയത്തിൽ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന്​ കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

അതേസമയം പ്ര​വാ​സി​ക​ളു​ടെ യാത്രാ ​​വിലക്ക് സംബന്ധിച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ച ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി പ​റ​ഞ്ഞു. പി.​എ. മാ​ധ​വ​ന്‍, ടി.​വി. ച​ന്ദ്ര​മോ​ഹ​ന്‍, ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, എ​ന്‍.​കെ. സു​ധീ​ര്‍, ജോ​സ് വ​ള്ളൂ​ര്‍, സി.​എ​സ്. ശ്രീ​നി​വാ​സ​ന്‍, രാ​ജേ​ന്ദ്ര​ന്‍ അ​ര​ങ്ങ​ത്ത്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, സി.​ഒ. ജേ​ക്ക​ബ്, ഷാ​ഹു​ല്‍ പ​ണി​ക്ക​വീ​ട്ടി​ല്‍, സ​ജി പോ​ള്‍ മാ​ട​ശ്ശേ​രി തു​ട​ങ്ങി​യ​വ​ര്‍ സമരത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button