തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസ് വാക്സിനും 57,16,248 പേർക്ക് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി.
അതേസമയം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ കേരളത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതിന്റെ ഭാഗമായി 9,72,590 ഡോസ് വാക്സിൻ കൂടി സംസ്ഥാനത്ത് എത്തി.
8,97,870 ഡോസ് കൊവിഷീൽഡ് വാക്സിനും 74,720 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കൊവീഷീൽഡ് വാക്സിൻ രാത്രിയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കൊവിഷീൽഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കൊവീഷിൽഡ് വാക്സിനും എത്തിയിരുന്നു. ലഭ്യമായ വാക്സിൻ എത്രയും വേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.
Post Your Comments