Latest NewsCricketNewsSports

അത്യുജ്ജ്വല പ്രകടനം: അതാനു ദാസിനെ അഭിനന്ദിച്ച് ലക്ഷ്മൺ

ദില്ലി: ഒളിമ്പിക്സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ മുൻ ഒളിമ്പിക്സ് ചാമ്പ്യനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിൽ കടന്ന ഇന്ത്യയുടെ അതാനു ദാസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ്‌ ലക്ഷ്മൺ. അതാനു പുറത്തെടുത്തത്. അവിശ്വസനീയ പ്രകടനമാണെന്നും തുടർന്നുള്ള മത്സരങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘രണ്ട് ഒളിമ്പിക്സുകളിൽ സ്വർണ മെഡൽ നേടിയിട്ടുള്ള ജിൻഹെക് ഓയെക്കെതിരായ അതാനുവിന്റെ പ്രകടനം അത്യുജ്ജ്വലമായിരുന്നു. അവിശ്വസനീയ പ്രതിഭ. തുടർന്നുള്ള മത്സരങ്ങൾക്ക് ഭാവുകങ്ങൾ’ ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പുരുഷമാരുടെ വ്യക്തഗത വിഭാഗം അമ്പെയ്ത്തിൽ ദക്ഷിണ കൊറിയയുടെ ഓഹ് ജിൻ ഹയക്കിനെയാണ് അതാനു ദാസ് പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റുകൾ പൂർത്തിയാകുമ്പോൾ ഇരുവരും 5-5 സ്‌കോറിൽ സമനില നേടിയിരുന്നു.

Read Also:- ഉണക്കമുന്തിരിയുടെ ഗുണങ്ങള്‍

തുടർന്ന് ഷൂട്ട് ഓഫിൽ അതാനു ദാസ് വിജയം പിടിച്ചെടുത്തു. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കൊറിയൻ താരം മുന്നിലായിരുന്നു. എന്നാൽ ശക്തമായി തിരിച്ചടിച്ച അതാനു മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button