
ജോതിഷത്തിലെ ഒന്‍പതാമത്തെ നാളാണ് ആയില്യം. ജോതിഷത്തില്‍ ഇതിനെ ആശ്ലേഷ എന്നും അറിയപ്പെടുന്നു. ആലിംഗനം എന്നാണ് ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിൻ്റെ അര്‍ത്ഥം .ആയില്യം നാളുകാര്‍ നാഗദൈവങ്ങളെയാണ് ആരാധിക്കേണ്ടത്. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്.
ആരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള സ്വഭാവമാണ് ആയില്യം നക്ഷത്രക്കാര്‍ക്ക്. നര്മബോധമുള്ളവരായിരിക്കും ഇവർ. ഏത് കാര്യത്തിലും തമാശയിലൂടെയുള്ള സമീപനമായിരിക്കും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുക. മറ്റുള്ളവരെ കയ്യിലെടുക്കാനുള്ള പ്രത്യേക കഴിവ് എടുത്തു പറയേണ്ടതാണ്.
തമാശ രൂപേണ പോലും തങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യാൻ ആയില്യം നക്ഷത്രക്കാര്‍ സമ്മതിക്കില്ല. അഥവാ ആരെങ്കിലും ഇത്തരത്തിൽ പെരുമാറിയാൽ അവരോട് പൊട്ടിത്തെറിക്കുകയും ശത്രുവായി കണക്കാകുകയും ചെയ്യാൻ പോലും മടിക്കാത്തവരാണ് ഇക്കൂട്ടർ.
സംഗീതവുമായി ബന്ധപ്പെട്ട കഴിവ് ഇവരിൽ തീര്‍ച്ചയായും കാണാവുന്നതാണ്. യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ചില സമയത്ത് അഹങ്കാരികളാണെന്ന് തോന്നാമെങ്കിലും വളരെ ശുദ്ധാത്മാക്കളാണ് ഇവര്‍. സംഭാഷണ ശൈലിയിലെ വ്യത്യസ്തയാണ് അഹങ്കാരികളാണെന്ന തോന്നൽ മറ്റുള്ളവരിലുണ്ടാകുന്നതിന് കാരണം.
ആയില്യം നക്ഷത്രക്കാരനോ നക്ഷത്രക്കാരിയോ അയൽപക്കത്തുണ്ടെങ്കിൽ തങ്ങൾക്ക് ദോഷമാണെന്ന് വിസ്വസിക്കുന്ന ചിലരുണ്ട്. ഇവരുടെ നോട്ടം കൊള്ളുന്നതു പോലും നന്നല്ലെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. എന്നാൽ ഇതിന് ജ്യോതിഷവുമായി യാതൊരു ബന്ധവുമില്ല
Post Your Comments