Latest NewsKeralaNews

കെ.വി തോമസ് – യെച്ചൂരി കൂടിക്കാഴ്ച, ഉറ്റുനോക്കി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍

ബിജെപിക്കെതിരായ നീക്കം എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച നടന്നത്. രണ്ട് മാസം മുന്‍പ് യെച്ചൂരിയെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ‘ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്, ഇപ്പോള്‍ നേരത്തെ ഉറപ്പിക്കാത്ത കൂടിക്കാഴ്ചയാണ് ഉണ്ടായത്. കാണേണ്ട ആവശ്യമുണ്ടായിരുന്നു’ -കെ.വി.തോമസ് പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : അഴിമതിക്കാരേയും കയ്യാങ്കളിക്കാരേയും സംരക്ഷിച്ച് സിപിഎം,ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം അറിയിച്ച് പാര്‍ട്ടി

‘ കഥയുണ്ടാക്കേണ്ടതില്ല. യെച്ചൂരിയുമായി വ്യക്തിപരമായ ബന്ധമാണ്.ദേശീയ രാഷ്ട്രീയമാണ് സംസാരിച്ചത്. പട്ടിണി, തൊഴിലില്ലായ്മ എന്നിവ നേരിടാന്‍ എന്താണ് മാര്‍ഗമെന്നും ആരാഞ്ഞു. ബിജെപിക്ക് എതിരായ ഫൈറ്റാണ് മുഖ്യവിഷയം. അതിലൊരു തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് വന്നത്. ബിജെപിക്ക് എതിരായ നീക്കം എളുപ്പമല്ല’ – കെ വി തോമസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button