
കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിൽ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുന്‍ എംഎല്‍എ. എം.സ്വരാജ് നല്‍കിയ ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്കു ഹൈക്കോടതിയുടെ നോട്ടിസ്. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിച്ച കെ ബാബു മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നാണ് സ്വരാജിന്റെ ആരോപണം.
read also:ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമതയുടെ ശ്രമം: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ജൂണ്‍ 15നാണ് എം.സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ കെ.ബാബു ശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു. അയ്യപ്പന് ഒരു വോട്ട് എന്നു പറഞ്ഞു തിരഞ്ഞെടുപ്പു സ്ലിപ് വിതരണം ചെയ്തു എന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും കൈപ്പത്തി അടയാളവും ഉള്‍പ്പെടുത്തി, അയ്യപ്പനെതിരെയാണു സ്വരാജിന്റെ മത്സരം എന്നു പ്രചരിപ്പിച്ചുവെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.
ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123 പ്രകാരം ജാതി, മതം, സമുദായം തുടങ്ങിയവയുടെ പേരില്‍ വോട്ടു ചോദിക്കുന്നതു നിയമവിരുദ്ധമാണെന്ന വാദം ചൂണ്ടികാണിച്ചുകൊണ്ടാണ് സ്വരാജ് ഹർജി നല്‍കിയത്.
Post Your Comments