ന്യൂഡല്‍ഹി: ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മെയിന്‍ ഓഫീസ് ഡല്‍ഹിയിലും ബ്രാഞ്ച് ഓഫീസ് ബംഗളൂരുവിലുമായിരിക്കും പ്രവര്‍ത്തിക്കുക.
യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ് ഗ്രാജ്യുവേറ്റായ വിവേക് ഡാമല്ലിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനിയായി ഇന്ത്യയില്‍ നിയമിക്കും. ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇന്ത്യയില്‍ നിന്നും ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ പഠിക്കാന്‍ താത്പ്പര്യമുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഡല്‍ഹിയിലുള്ള ലേയ്‌സണ്‍ ഓഫീസ് പൂര്‍ത്തീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ടിം കില്ലിന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള 2,848 വിദ്യാര്‍ത്ഥികളാണ് ഇല്ലിനോയ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വിവിധ കേന്ദ്രങ്ങളിലായി പഠനം തുടരുന്നത്. ചൈന ഒഴികെ മറ്റു രാജ്യങ്ങളില്‍ നിന്നും ഇവിടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
Post Your Comments