ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റണിൽ പിവി സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് സ്റ്റേജിൽ ഹോങ്കോങിന്റെ ചെയുംഗ് ങാൻ യിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21-9, 21-16. പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെൽറ്റിനെയാണ് സിന്ധു നേരിടുക.
ആദ്യം സെറ്റിൽ എതിരാളിക്ക് ഒരവസരവും കൊടുക്കാതെയാണ് സിന്ധു പ്രീ ക്വാർട്ടറിൽ കടന്നത്. രണ്ടാം ഗെയിമിൽ മാത്രമാണ് ങാൻ യി അൽപ്പമെങ്കിലും വെല്ലുവിളി ഉയർത്തിയത്. മത്സരത്തിൽ താരം മുന്നിലെത്തിയെങ്കിലും സിന്ധു തിരിച്ചടിക്കുകയായിരുന്നു. എന്നാൽ ആദ്യ പത്ത് പോയിന്റിന് ശേഷമാണ് സിന്ധു ഗെയിം സ്വന്തമാക്കിയത്.
Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം
ഗ്രൂപ്പിൽ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു നോക്കൗട്ടിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തിൽ ഇസ്രയേലിന്റെ സെനിയ പൊളികർപ്പോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ വനിതകളുടെ ഹോക്കിയിൽ ഇന്ത്യ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി. ബ്രിട്ടൺ 4-1നാണ് ഇന്ത്യയെ തകർത്തത്.
Post Your Comments