KeralaNattuvarthaLatest NewsNews

സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം: വൈറലാകുന്ന വാക്കുകൾ

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ജീവനക്കാർ നടത്തിയ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരികയാണ്. ഒരു വർഷം മുൻപ് നടന്ന ആര്യനാട് സർവീസ് സഹകരണബാങ്കിലെ വായ്പാ തട്ടിപ്പും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ഈ സാഹചര്യത്തത്തിൽ സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ നിക്ഷേപം നടത്തുന്നത് അപകടമാണെന്ന പ്രചാരണവും സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്. കരുവന്നൂർ തട്ടിപ്പിന് പിന്നാലെ നിരവധി ആളുകളായിരുന്നു നിക്ഷേപം പിൻവലിക്കുന്നതിനായി ബാങ്കിലെത്തിയത്.

Also Read:നിയമസഭയിലുള്ളത് സ്പീക്കറുടെ വകയല്ല, നാണമില്ലാത്ത സര്‍ക്കാര്‍ : സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ബി കെമാല്‍ പാഷ

സഹകരണബാങ്കിൽ തട്ടിപ്പുകൾ കൊണ്ടുപിടിച്ച ചർച്ചകൾക്ക് വഴി തെളിച്ചതോടെ, ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ സഹകരണബാങ്കുകളിൽ ഈട് വെച്ചിട്ടുള്ള ആധാരങ്ങൾ എല്ലാം തന്നെ അപകട സ്ഥിതിയിലാണെന്ന് സന്ദീപ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. സാധാരണക്കാരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് നേതാക്കൾ വെട്ടിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ഇവിടുന്ന് വായ്പ എടുത്തവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിൽ ചില പോയിന്റുകൾ ഇങ്ങനെ:

* ആധാരം പണയം വെച്ച് സഹകരണബാങ്കിൽ നിന്നും വായ്‌പ എടുത്ത് ആ വായ്പ തിരിച്ച് അടച്ചപ്പോൾ നിങ്ങൾക്ക് ഒഴിമുറി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തുക. വസ്തുവിന്റെ ഈടിലാണ് വായ്‌പ നൽകുന്നത്. വായ്‌പ അടച്ചുകഴിഞ്ഞാൽ വസ്തുവിന് മേൽ ബാങ്കിന് യാതൊരു അവകാശവും ഇല്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ ഒഴിമുറി സർട്ടിഫിക്കറ്റ്.

* ഒഴിമുറി സർട്ടിഫിക്കറ്റ് തിരിച്ച് നൽകിയിട്ടില്ല എങ്കിൽ ചതിവ് നടന്നിട്ടുണ്ടെന്ന് ഉറപ്പ്. ഉടൻ ഇതുസംബന്ധിച്ച് പരാതി നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button