തിരുവനന്തപുരം : സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരമായി അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഇന്ന് കൊച്ചിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. നാളെ മുതൽ ഓരോ ജില്ലകളിലേക്കുമുള്ള വിതരണം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : ‘വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം’ : കേരളത്തിന് മുന്നറിയിപ്പുമായി നീതി ആയോഗ്
സംസ്ഥാനത്ത് മിക്ക ജില്ലകളിലും കോവാക്സിനും തീര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇന്നും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം ഉണ്ടാകില്ല. രണ്ട് ദിവസമായി കുത്തിവയ്പ്പ് പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയ്ക്ക് 40,000 ഡോസുകളായിരിക്കും നല്‍കുക.
സംസ്ഥാനത്തുണ്ടാക്കുന്നത്. ഇടുക്കിയിലും എറണാകുളത്തും മാത്രമാണ് ഇന്ന് വാക്സിനേഷന്‍ നടക്കൂ. മറ്റ് ജില്ലകളിലെല്ലാം സ്റ്റോക്ക് തീര്‍ന്നു. എറണാകുളത്ത് കോവിഷീല്‍ഡ് ഇല്ല. 18830 ഡോസ് കോവാക്‌സിനാണ് ശേഷിക്കുന്നത്. ഓണത്തിന് മുന്‍പ് കൂടുതല്‍ വാക്സിന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.
Post Your Comments