പാലക്കാട്: മുകേഷും ഭാര്യ മേതിൽ ദേവികയും വേർപിരിയുന്നു. വാർത്ത സ്ഥിരീകരിച്ച് മേതിൽ ദേവിക. വിവാഹമോചനത്തിന്റെ കാരണം വ്യക്തിപരമാണെന്നും മുകേഷിനെ ചെളി വാരിയെറിയാൻ തനിക്ക് ആഗ്രഹമില്ലെന്നും മേതിൽ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. മുകേഷ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഗാർഹിക പീഡനുമുണ്ടായിട്ടില്ലെന്നും ദേവിക പറയുന്നു. ഗാർഹിക പീഡനം ഉണ്ടായിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെയൊന്ന് നടന്നിട്ടില്ലെന്നും ദേവിക വ്യക്തമാക്കുന്നു.
നേരത്തെ, വിവാഹമോചന വാർത്ത പുറത്തുവന്ന സാഹചര്യഹത്തിൽ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിന്ദു കൃഷ്ണ അടക്കമുള്ളവർക്ക് ദേവിക നൽകിയ മറുപടിയാണ് ‘തനിക്ക് ഗാർഹിക പീഡനം ഏറ്റിട്ടില്ല’ എന്നത്. വിവാഹമോചന വാർത്തയും മറ്റ് വിവാദങ്ങളും അടക്കം മുകേഷിനെ ഓർത്ത് തല പുകയ്ക്കുന്ന പാർട്ടിക്കും മുകേഷിനും ഈ വാക്കുകൾ ഏറെ ആശ്വാസകരമാണ്.
Also Read:ഉറക്കെ ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴോ സ്ത്രീകളിൽ അനിയന്ത്രിതമായി മൂത്രം പോകുന്നതെന്തുകൊണ്ട്?
‘തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്‍റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടില്ല. ഗാർഹിക പീഡനം ഉണ്ടായിട്ടില്ല. ഗാർഹിക പീഡനം നടന്നുവെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. വക്കീൽ നോട്ടീസിൽ മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല. ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. ബന്ധം ഉപേക്ഷിക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കൾ ആയി തന്നെ തുടരും’, ദേവിക പറയുന്നു.
‘എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും’– അവര്‍ കൂട്ടിച്ചേര്‍ത്തു. 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2011ല്‍ ആണ് സരിതയും മുകേഷും വേർപിരിഞ്ഞത്.
Post Your Comments