തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. കേസിൽ കേരള സർക്കാരിന്റെ ഹർജി തള്ളി. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷയല്ല എന്ന് ജസ്റ്റീസ് ചന്ദ്രചൂഡൻ പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി.
ഒരു അംഗം തോക്കുമായി നിയമസഭയ്ക്കുള്ളിൽ വന്നാലും നിങ്ങൾ പരിരക്ഷ നൽകുമോ എന്ന് കോടതി ചോദിച്ചു. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുത്തെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
വിധിപ്രസ്താവന തുടരുകയാണ്.
Post Your Comments