തിരുവനന്തപുരം: സിപിഎം അടുത്ത തിരഞ്ഞെടുപ്പില്‍ കൊണ്ടുവരാന്‍ പോകുന്നത് ഒരു മുസ്ലീം മുഖ്യമന്ത്രിയെ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിഎ മുഹമ്മദ് റിയാസിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുളള നീക്കങ്ങള്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നതെന്നും അതിനുളള തയ്യാറെടുപ്പുകള്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ചാനല്‍ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
‘നിലവിലെ മന്ത്രിസഭയില്‍ ഒരാള്‍ക്ക് വേണ്ടി മാത്രമാണ് പിആര്‍ വര്‍ക്ക് നടക്കുന്നത്. അത് മുഹമ്മദ് റിയാസിന് വേണ്ടിയാണ്. എല്ലാ ദിവസവും ശക്തമായ പിആര്‍ പ്രവര്‍ത്തനം റിയാസിന് വേണ്ടി നടക്കുന്നു. പല സ്ഥലങ്ങളിലും കുഴി നന്നാക്കാന്‍ പോകുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ നന്നായിട്ടില്ല’- സുരേന്ദ്രന്‍ പരിഹസിച്ചു.
Read Also: മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം: ബിന്ദു കൃഷ്ണ
വളരെ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിയാണ് മുഹമ്മദ് റിയാസ് എന്ന് വരുത്തിത്തീര്‍ക്കാനുളള വലിയൊരു ആസൂത്രണം നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ‘താന്‍ സംസാരിക്കുന്ന അഞ്ച് വര്‍ഷം ഇപ്പുറത്ത് നിന്നാണ്. ഭാവിയെ മുന്‍നിര്‍ത്തിയുളള ഒരു നീക്കം ആണ് സിപിഎം നടത്തുന്നത്. കോണ്‍ഗ്രസും ലീഗും കേരളത്തില്‍ തകരും. 10 വര്‍ഷം അധികാരം ഇല്ലാത്തതില്‍ കോണ്‍ഗ്രസുകാര്‍ അതൃപ്തരാണ്. മുസ്ലീം ലീഗില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാവും. 5 വര്‍ഷത്തിനുളളില്‍ ഹിന്ദു-ദളിത് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുമെന്ന് സിപിഎമ്മിനറിയാം. മുസ്ലീം വോട്ട് ലക്ഷ്യമിടുകയാണ് സിപിഎം എന്നും ആ ഒരു രാഷ്ട്രീയത്തിലേക്കാണ് കേരളം പോകുന്നത്’- കെ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments