KeralaLatest NewsNews

ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം തെറിക്കും? പിളർപ്പിന് പിന്നാലെ കടുത്ത തീരുമാനവുമായി സി.പി.ഐ.എം

പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങളില്‍ അബ്ദുള്‍ വഹാബിന് വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

തിരുവനന്തപുരം: ഐ.എന്‍.എല്‍. പിളര്‍പ്പിന് പിന്നാലെ അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനത്തിൽ ആശങ്കയുണർത്തി സി.പി.ഐ.എം. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് വിഭാഗവും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗവും അംഗീകരിച്ചാല്‍ മാത്രമേ ദേവര്‍കോവിലിനെ മന്ത്രിയായി നിലനിര്‍ത്തേണ്ടതുള്ളു എന്നാണ് സി.പി.ഐ.എം. നിലപാട്. അല്ലാത്തപക്ഷം ഐ.എന്‍.എല്‍. ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ വഴി മന്ത്രിയുടെ രാജി വാങ്ങാനാണ് സി.പി.ഐ.എം. തീരുമാനം. മുന്നണിയിലെ ഒരു പാര്‍ട്ടി പിളര്‍ന്നുകഴിഞ്ഞാല്‍ ഇരു വിഭാഗത്തേയും മുന്നണിയില്‍ നിലനിര്‍ത്തേണ്ടതില്ല എന്ന സി.പി.ഐ.എമ്മിന്റെ പൊതുനിലപാടിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇരപക്ഷവാദം സയലൻസായി ഒഴുകിപ്പോവുന്ന ഇസമാണ് കേരളാമോഡൽ കമ്മ്യൂണിസം: അഞ്ജു പാർവതി

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി എന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി ദേശീയ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തുമെന്നും പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. അതേസമയം അബ്ദുള്‍ വഹാബിനെ വിമര്‍ശിച്ച് ദേശീയ നേതൃത്വം രംഗത്തെത്തി. പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങളില്‍ അബ്ദുള്‍ വഹാബിന് വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button