KeralaLatest NewsNews

മദ്രസാ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല: പ്രചരണം വര്‍ഗീയശക്തികളുടേതെന്ന് മുഖ്യമന്ത്രി

മദ്രസാ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല.

തിരുവനന്തപുരം: മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മദ്രസാ അധ്യാപകര്‍ അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Read Also: അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ്, അതിനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നത്: കെ സുരേന്ദ്രന്‍

‘അനര്‍ഹമായതെന്തോ മദ്രസാ അധ്യാപകര്‍ വാങ്ങുന്നുവെന്ന രീതിയിലാണ് പ്രചരണം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മദ്രസാ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല. അവര്‍ക്കായി ഏര്‍പ്പെടുത്തിയത് ക്ഷേമനിധിയാണ്’- മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമമനിധിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ക്ഷേമ പ്രവര്‍ത്തനം നടപ്പാക്കാനും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ഗ്രാന്റില്‍ നിന്നും കോര്‍പസ് ഫണ്ടായി സര്‍ക്കാര്‍ തുക അനുവദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button