Latest NewsNewsIndia

രാജ്യത്തെ 22 ജില്ലകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു: 7 എണ്ണവും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ 22 ജില്ലകളില്‍ കോവിഡ് വ്യാപനം ആശങ്കയായി വര്‍ധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ ഏഴ് ജില്ലകളും കേരളത്തിലാണെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

Also Read: വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണം: എസ്.എന്‍.ഡി.പി സംരക്ഷണ സമിതിയുടെ ധർണ്ണ

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എറണാകുളം, കോട്ടയം, ആലപ്പുഴ, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് കോവിഡ് വ്യാപനം വര്‍ധിക്കുന്നത്. 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ടി.പി.ആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ഇളവുകള്‍ അനുവദിക്കരുതെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം 100 കോവിഡ് കേസുകളിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 62 ജില്ലകളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button