KeralaLatest NewsNews

കിറ്റെക്‌സില്‍ വീണ്ടും പരിശോധന, മന്ത്രി രാജീവിന്റെ ഉറപ്പിന് പുല്ലുവിലയെന്ന് സാബു.എം.ജേക്കബ്

കൊച്ചി: അനാവശ്യമായി പരിശോധനകള്‍ നടത്തിയതിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരും കിറ്റെക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വീണ്ടും കിറ്റെക്‌സില്‍ പരിശോധന. കമ്പനിയില്‍ പന്ത്രണ്ടാമതായി പരിശോധന നടത്തിയത് സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയാണ്. അതോറിറ്റിയുടെ കാക്കനാട് ഉള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്.

Read Also : കോവിഡിന് ശമനമില്ലാതെ അഞ്ച് സംസ്ഥാനങ്ങള്‍: കേരളം ‘നമ്പര്‍ വണ്‍’

ജില്ലാ വികസന സമിതി യോഗത്തില്‍ പി ടി തോമസ് എം എല്‍ എ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ കിറ്റെക്സ് മാനേജ്മെന്റിനെ അറിയിച്ചു. വ്യവസായ ശാലകളില്‍ ഇനി മുതല്‍ മിന്നല്‍ പരിശോധനയുണ്ടാവുകയില്ലെന്ന് രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന തലത്തില്‍ ഒരു ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നുമായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് കിറ്റെക്‌സില്‍ മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും ഇതൊന്നും നടപ്പിലാകുകയില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ പരിശോധനയെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button