Latest NewsIndiaNews

യുദ്ധസമാന സാഹചര്യം: കേന്ദ്രത്തിന് തലവേദനയായി അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം

അസമിൽ ബിജെപിയും മിസോറമിൽ ബിജെപി കൂടി ഉൾപ്പെട്ട സഖ്യത്തിൽ അംഗമായ മിസോ നാഷനൽ ഫ്രണ്ടുമാണു ഭരിക്കുന്നത്.

ഗുവാഹത്തി: മിസോറം-അസം അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളിലെയും ആളുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 5 അസം പൊലീസുകാർ കൊല്ലപ്പെട്ടു. മിസോറമിന്റെ ഭാഗത്തുനിന്നുണ്ടായ വെടിവയ്പിലാണു പൊലീസുകാർ മരിച്ചതെന്ന് അസം അധികൃതർ പറഞ്ഞു. അസമിലെ കച്ചർ, മിസോറമിലെ കൊലസിബ് ജില്ലകൾക്കിടയിലുള്ള അതിർത്തി മേഖലയിലാണു സംഘർഷമുണ്ടായത്. അതിർത്തിയിലെ നദിക്കരയിൽ മിസോറംകാരായ പ്രദേശവാസികൾ താമസിച്ചിരുന്ന 8 കുടിലുകൾ ഞായറാഴ്ച രാത്രി തകർത്തതാണ് ഏറ്റുമുട്ടലിനു വഴിവച്ചത്. കച്ചർ ജില്ലാ പൊലീസ് മേധാവി നിംബൽക്കർ വൈഭവ് ചന്ദ്രകാന്ത് അടക്കം അൻപതോളം പൊലീസുകാർക്കു വെടിയേറ്റു.

Read Also: ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’: സി.പി.ഐ.എമ്മിനെ ട്രോളി ബല്‍റാം

മിസോറം മുഖ്യമന്ത്രി സോറം താങ്ഗയെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെയും ഫോണിൽ വിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകി. അസമിൽ ബിജെപിയും മിസോറമിൽ ബിജെപി കൂടി ഉൾപ്പെട്ട സഖ്യത്തിൽ അംഗമായ മിസോ നാഷനൽ ഫ്രണ്ടുമാണു ഭരിക്കുന്നത്. എന്നാൽ ഇവർക്കിടയിലെ പ്രശ്നം അവകാശത്തർക്കമാണ്. അസമിലെ കച്ചർ, ഹയ്‌ലാകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസോൾ, കൊലസിബ്, മമിത് ജില്ലകളും തമ്മിലുള്ള 164.4 കിലോമീറ്റർ അതിർത്തിയിലാണു തർക്കം നിലനിൽക്കുന്നത്. പല സ്ഥലങ്ങളിലും ഇരു സംസ്ഥാനക്കാരും അവകാശമുന്നയിക്കുന്നതാണു കാരണം.

shortlink

Related Articles

Post Your Comments


Back to top button