ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തിലേറിയതിന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയുടെ കായിക മേഖലയ്ക്ക് നല്‍കുന്ന പിന്തുണ ചര്‍ച്ചയാകുന്നു. കായിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ഇന്ത്യന്‍ കായിക മേഖലയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.
ക്രിക്കറ്റിനെ മാറ്റി നിര്‍ത്തിയാല്‍ സാമ്പത്തികമായ പിന്തുണയും പരിശീലന സൗകര്യങ്ങളുമാണ് ഇന്ത്യയുടെ കായിക താരങ്ങള്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യം കൃത്യമായി മനസിലാക്കിയ കേന്ദ്രസര്‍ക്കാര്‍ 2014ല്‍ തന്നെ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. രാജ്യത്തെ മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഈ സ്‌കീമിന്റെ ഗുണഭോക്താക്കളില്‍ ഒരാളാണ് ടോക്കിയോയിലെ ഇന്ത്യയുടെ വെള്ളിനക്ഷത്രമായ മീരാഭായ് ചാനു.
പദ്ധതിയുടെ ഗുണഭോക്താക്കളായ പി.വി സിന്ധു, സാക്ഷി മാലിക് എന്നിവര്‍ 2016 റിയോ ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടി. 2016ലെ പാരാലിമ്പിക്‌സില്‍ 2 സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലുമാണ് ഇന്ത്യയുടെ താരങ്ങള്‍ സ്വന്തമാക്കിയത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌കീമിന്റെ ഭാഗമായ 70 കായിക താരങ്ങളാണ് പങ്കെടുത്തത്. ഇവരില്‍ 47 പേര്‍ക്കും മെഡല്‍ നേടാന്‍ സാധിച്ചിരുന്നു. ഇതിന് പുറമെ, എക്സ്റ്റന്‍ഷന്‍ സെന്റേഴ്‌സ് ഓഫ് എസ്ടിസി(ട്രെയിനിംഗ് സെന്റേഴ്‌സ് സ്‌കീം), നാഷണല്‍ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്(എന്‍സിഒഇ), ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ തുടങ്ങി വിജയകരമായ നിരവധി പദ്ധതികളാണ് കായിക മേഖലയ്ക്ക് വേണ്ടി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
Post Your Comments