കോഴിക്കോട്: കോവിഡ് വാക്സിന് എടുത്തശേഷം ടി.ടി എടുത്തയാള്‍ മരിച്ചെന്ന വാർത്തയിലെ വാസ്തവം ഇങ്ങനെ. കഴിഞ്ഞ ദിവസമാണ് വാക്സീൻ എടുത്തശേഷം ടെറ്റനസ് വാക്സിനെടുത്തയാള്‍ മരിച്ചെന്ന വ്യാജ സന്ദേശം വാട്സ്ആപ് വഴി പ്രചരിച്ചത് . എന്നാൽ ഇത്തരമൊരു വാർത്ത വ്യാജമാണെന്നും കോവിഡ് വാക്സിനു ശേഷം ടി.ടി എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്നും മെഡിക്കല്‍ കോളജ് മെഡിസിന് വിഭാഗം ഡോ. ആര്. ശ്രീജിത്ത് പറഞ്ഞു.
മൃതമായ അണുക്കളെ ഉപയോഗിച്ച് നിര്‍മിക്കുന്ന വാക്സിനുകള്‍ ഒരു തരത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും മരണം കോവിഡ് വാക്സിനു പിറകെ ടി.ടി എടുത്തതുകൊണ്ടാകില്ലെന്നും സ്വാഭാവികമായി സംഭവിച്ചതാകാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ‘സ്വാഭാവികമായി 14 ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് വാക്സിന് എടുക്കുന്നതെങ്കിലും മൃഗങ്ങളുടെ ആക്രമണമോ മറ്റോ ഉണ്ടായാല്‍ റാബിസ് ഉള്‍പ്പെടെയുള്ളവ അടിയന്തരമായി നല്‍കേണ്ടിവരും. ഇവയൊന്നും ജീവന് ഭീഷണിയാകുന്നില്ല. അതേസമയം വാക്സിന് യഥാസമയം എടുത്തില്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കും’- ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Post Your Comments