Latest NewsIndiaNews

ഭാര്യയെ മലമുകളിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടു : യുവാവ് അറസ്റ്റിൽ

ന്യൂഡല്‍ഹി: ഭാര്യയെ മലമുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട കേസില്‍ 24 കാരനായ സെയില്‍സ്മാനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് മകളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഇടയ്ക്കിടെ വഴക്കിടുമെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ജൂണ്‍ 11 ന് ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗറിലെ തന്റെ ഗ്രാമത്തിലേക്ക് ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ച്‌ കൂട്ടിക്കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ബബിതയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തതായും പോലീസ് പറഞ്ഞു.

Read Also : കനത്ത മഴയും വെള്ളപ്പൊക്കവും : ബസിന്റെ കമ്പിയിൽ തൂങ്ങിനിന്ന് യാത്രക്കാർ ,വീഡിയോ കാണാം 

ദില്ലിയില്‍ താമസിക്കുന്ന യുവാവ്‌ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതായി 29 കാരിയായ യുവതി കഴിഞ്ഞ ജൂണില്‍ പരാതിപ്പെട്ടിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ചെയ്തതിന് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജേഷ് റായിയെ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബറില്‍ യുവതി പരാതി പിന്‍വലിക്കുകയും തുടര്‍ന്ന് യുവാവ് ജയില്‍ മോചിതനാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button