കോഴിക്കോട് : പ്രളയ ദുരിതാശ്വാസഫണ്ടിൽ വീണ്ടും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വന്‍ തട്ടിപ്പിന് കളമൊരുങ്ങിയത്. മൂന്ന് പേരുടെ അക്കൗണ്ടിലേക്ക് 1.8 ലക്ഷം രൂപ അനധികൃതമായി നല്‍കി.
Read Also : രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ : ചീഫ് സെക്രട്ടറിയുമായി ഇന്ന് ഓൺലൈൻ ചർച്ച
ചേവായൂര്‍ വില്ലേജിലെ സ്ത്രീയുടെ അക്കൗണ്ടിലേക്ക് 60,000 രൂപ നിക്ഷേപിച്ചതിനെക്കുറിച്ച് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറും പ്രാഥമികാന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് തഹസില്‍ദാറാണ് സംഭവം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം അപേക്ഷിക്കാത്ത സ്ത്രീക്ക് 60,000 രൂപ പ്രളയ ദുരിതാശ്വാസഫണ്ട് നല്‍കിയ തട്ടിപ്പിനെക്കുറിച്ച് ജില്ല ഫിനാന്‍സ് ഓഫിസര്‍ മനോജന്‍ ജില്ല കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുത്ത ശേഷമാണ് റിപ്പോര്‍ട്ട് കൈമാറിയത്. ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനില്‍ അധിക ചുമതല വഹിച്ച റവന്യൂ ഉദ്യോഗസ്ഥന്റെ അറിവോടെയാണ് ക്രമക്കേട് നടന്നത്. ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടിയുണ്ടായേക്കും. സി.പി.ഐയുടെ സംഘടനായ ജോയന്‍റ് കൗണ്‍സില്‍ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥന് നിലവില്‍ വില്ലേജ് ഓഫിസറാണ്.
Post Your Comments