KeralaLatest NewsNews

സംസ്ഥാന സർക്കാർ നൽകുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മൂലം യാത്രാനുമതി ലഭിക്കുന്നില്ല: പരാതിയുമായി പ്രവാസികൾ

ആദ്യ ഡോസിന് കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റും, രണ്ടാം ഡോസിന് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുമാണ് ഇവർക്ക് ലഭിച്ചത്

തിരുവനന്തപുരം : കേരള സർക്കാർ നൽകുന്ന കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുമായി സൗദി അറേബ്യയിലേക്ക് യാത്രാനുമതി ലഭിക്കുന്നില്ലെന്ന് പരാതിയുമായി പ്രവാസികൾ. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരം ഉണ്ടയില്ലെന്നും പ്രവാസികൾ പറയുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും സർട്ടിഫിക്കറ്റിലെ പ്രശ്നം കാരണം യാത്രാനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രവാസി മുൻഗണന പ്രകാരമാണ് ഇവർ വാക്സിൻ സ്വീകരിച്ചത്. മെയ് 25 മുതൽ ജൂൺ 12 വരെയുള്ള കാലയളവിൽ വാക്സിൻ സ്വീകരിച്ചവർക്കാണ് യാത്രാനുമതി ലഭിക്കാത്തതെന്ന് പ്രവാസികൾ പറയുന്നത്.

Read Also  :  സ്ത്രീകൾ മാത്രമുള്ള ഒരു പട്ടണം, അവിവാഹിതരായ പുരുഷന്മാരെ ഒരു ദിവസത്തേക്ക് കടത്തിവിടും: വിചിത്രമായ രീതി

ആദ്യ ഡോസിന് കേന്ദ്ര സർക്കാരിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റും, രണ്ടാം ഡോസിന് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുമാണ് ഇവർക്ക് ലഭിച്ചത്. രണ്ടാം ഡോസ് സ്വീകരിച്ചത് കേന്ദസർക്കാരിന്റെ കോവിൻ സൈറ്റിൽ ചേർത്തിട്ടില്ലെന്നാണ് അധികൃതരെ സമീപിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്ന മറുപടി.

അതേസമയം,മടങ്ങിപോയില്ലെങ്കിൽ ജോലി നഷ്ടമാകും എന്ന ആശങ്കയിലാണ് ഇവർ.പ്രശ്നപരിഹാരമാവശ്യപ്പെട്ട് ആരോഗ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button