Life Style

നിരവധി ആരോഗ്യഗുണങ്ങളുള്ള ഈന്തപ്പഴം ഒരിക്കലും ഒഴിവാക്കരുതേ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് ഈന്തപ്പഴം. പ്രധാനമായും ലോകത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത് വളരുന്നത്. വൈവിധ്യത്തെ ആശ്രയിച്ച്, ഈന്തപ്പഴങ്ങള്‍ വലുപ്പത്തില്‍ വളരെ ചെറുതും തിളക്കമുള്ള ചുവപ്പ് മുതല്‍ തിളങ്ങുന്ന മഞ്ഞ വരെ നിറത്തിലുള്ളതുമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും അകറ്റാനും ഉത്തമമാണ്. ഈന്തപ്പഴം കഴിച്ചാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ഊര്‍ജക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

രക്തസമ്മര്‍ദമുള്ളവര്‍ പതിവായി ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് (ജിഐ) കുറവായതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴമെന്ന് പഠനങ്ങളില്‍ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നതാണ്. ഈന്തപ്പഴത്തില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തി മലബന്ധം പരിഹരിക്കാന്‍ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button