KeralaLatest News

കരുവന്നൂര്‍ ബാങ്കിൽ നിന്ന് നിക്ഷേപം പിന്‍വലിക്കാൻ തിരക്ക്, എത്തിയവർ തമ്മില്‍ ബാങ്കിന് മുന്നിൽ സംഘർഷം

ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്.

ഇരിങ്ങാലക്കുട : കോടികളുടെ വെട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പണം പിന്‍വലിക്കുന്നതിന് ഇന്നലെ വൈകീട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ രാവിലെ തന്നെ ബാങ്കിന് മുന്നില്‍ എത്തിയവരും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്.

ഒരു ടോക്കണ്‍ നേടിയവര്‍ക്ക് നല്‍കുന്നത് 10,000 രൂപയും. കഴിഞ്ഞ ദിവസം ടോക്കണ്‍ നേടിയവരെ പരിഗണിക്കാനായി ടോക്കണ്‍ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതര്‍ നോട്ടീസ് ഇട്ടതോടെ , രാവിലെ വന്നവര്‍ ക്ഷുഭിതരായി. അടുത്ത ആഴ്ചയ്ക്കുള്ള ടോക്കണിനായി വന്നവരും വരിയിലുണ്ട്.തര്‍ക്കം പരിഹരിക്കാനും സംഘര്‍ഷം ഒഴിവാക്കാനുമുള്ള ശ്രമം പൊലീസ് നടത്തി.

അടുത്ത ആഴ്ചത്തേയ്ക്കുള്ള ടോക്കണിനായി വരിയില്‍ നില്‍ക്കുന്നവരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് പറഞ്ഞു. നിക്ഷേപകര്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button