ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read Also : ക്ഷേത്ര ദര്‍ശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സാഹചര്യം കേന്ദ്രം വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണലൈൻ ചർച്ച നടത്തും. ഞായറാഴ്ച കേരളത്തിൽ പതിനേഴായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം കേരളത്തിൽ സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്‌സിന്‍ വിതരണം പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെയും സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്‌സിനേഷന്‍ നിര്‍ത്തേണ്ട അവസ്ഥയാണ്. അതേസമയം സ്വകാര്യ മേഖലയില്‍ ആയിരക്കണക്കിന് ഡോസുകളുമായി വാക്‌സിനേഷന്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
Post Your Comments