
ദില്ലി: ഇരുചക്ര വാഹനങ്ങളിലെ തങ്ങളുടെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കാനൊരുങ്ങുകയാണ് യമഹ. പുതിയ FZ-X അവതരണ വേളയിൽ യമഹ മോട്ടോർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് രവീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് ഇരുചക്രവാഹന നിർമാതാവ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും ബ്രാൻഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷൻ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
FZS-FI, FZS-FI വിന്റേജ്, FZ-X തുടങ്ങിയ ഉൽപ്പന്നങ്ങളിൽ കമ്പനി നിലവിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. റേ ZR സീരിസിലും ഫാസിനോ 125 FIയ്ക്കും ഈ സേവനം ലഭ്യമാകും. അതേസമയം, FZ-X മോഡൽ ജപ്പാനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
Read Also:- മുഖത്തെ ചുളിവുകൾ മാറ്റാൻ മഞ്ഞൾ
ഏകദേശം 1,000 മുതൽ 10,000 രൂപയാണ് യമഹ FZ-Xന് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് റദ്ദാക്കുകയാണെങ്കിൽ ഈ തുക തിരികെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ റെട്രോ ബൈക്കായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഈ മോഡൽ ആഗോളതലത്തിൽ കമ്പനി വിൽക്കുന്ന SXR സീരിസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മോഡലായിരിക്കുമെന്നും സൂചനയുണ്ട്.
Post Your Comments