KeralaLatest NewsNews

പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി ഉയർത്തി 15 ശതമാനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: രമ്യ ഹരിദാസിന്റേത് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി, കള്ളം പറഞ്ഞ രമ്യയെ സിസി ടിവി ചതിച്ചു: വൈറലായി നാസിയ സമീറിന്റെ വീഡിയോ

പിഎസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി. ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നത്. സ്വർണ്ണക്കടത്ത് തടയൽ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യം തടയാൻ നിയമ നിർമ്മാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതിയും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

സംസ്ഥാന പൊലീസ് സേനയിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ആരംഭിക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് പദ്ധതി 197 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെകെ രമയ്ക്കും എതിരെ ഭീഷണിക്കത്ത് വന്ന സംഭവത്തിൽ പൊലീസ് അന്വേഷണംപുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിവാഹം കഴിഞ്ഞു ഏഴാം ദിവസം അയാളിൽ നിന്ന് കിട്ടിയ അടിയുടെ ചൂട് അവൾ മറന്നിട്ടില്ല: ദാമ്പത്യമെന്ന തടവറ, കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button