KeralaLatest NewsNews

താൽക്കാലികമായി അടച്ച മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങിയവയുടെ ഫീസുകൾക്ക് കിഴിവ് നൽകും: മന്ത്രി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക സർക്കാരുകളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാൻ നിർബന്ധിതമായ മാർക്കറ്റുകൾ, ഗേറ്റുകൾ, ജംഗാറുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ ഫീസിൽ, കാലയളവിന് ആനുപാതികമായി കുറവു വരുത്തും. തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വരാനിരിക്കുന്നത് വന്‍ വിപത്തുകള്‍,10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് ഭൂരിഭാഗം മനുഷ്യര്‍ക്കും മരണം

‘തദ്ദേശ സ്ഥാപനങ്ങളും വികസന അതോറിറ്റികളും ലേല പ്രക്രിയയിലൂടെ വിട്ടുനൽകിയതും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് 2020-21 സാമ്പത്തിക വർഷത്തിൽ താൽക്കാലികമായ അടച്ചിട്ടവയ്ക്കുമാണ് ഇളവ് അനുവദിക്കുന്നത്. ഗേറ്റ് ഫീസ്, മാർക്കറ്റ് ഫീസ്, ജംഗാർ ഫീസ്, ബസ് സ്റ്റാൻഡ് ഫീസ്, തോണി കടത്ത് ഫീസ് തുടങ്ങിയവയിൽ അടച്ചിട്ട കാലയളവിന് ആനുപാതികമായാണ് കിഴിവ് നൽകുന്നത്. 1998 ലെ കേരള പഞ്ചായത്ത് രാജ് ചട്ടത്തിലെ കരാറുകാർക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ വ്യവസ്ഥ പ്രകാരവും 98 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ പാട്ടക്കാർക്കും ലൈസൻസികൾക്കും കരാറുകാർക്കും കിസ്തിളവ് അനുവദിക്കൽ വ്യവസ്ഥ പ്രകാരവുമാണ് ഇളവ് അനുവദിക്കുന്നതെന്ന്’ മന്ത്രി വിശദമാക്കി.

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ എല്ലാ വിഭാഗം ജനങ്ങളുടെയും ആകുലതകൾ തുടച്ചുമാറ്റാൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: മോഷ്ടിച്ച സ്‌കൂട്ടര്‍ തിരികെ നല്‍കി കള്ളൻ: സ്‌കൂട്ടറിനൊപ്പം പുതിയ ഹെല്‍മറ്റും കണ്ട് അമ്പരന്ന് വീട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button