KeralaLatest NewsIndiaNewsInternational

താലിബാന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം

കാണ്ഡഹാറിൽ താലിബാന്‍ തീവ്രവാദികൾ അതിശക്തമായ അക്രമണം ആണ് നടത്തുന്നത്

കാബൂള്‍: താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം. മുന്‍ താലിബാന്‍ കേന്ദ്രമായിരുന്ന കാണ്ഡഹാറില്‍ നിന്ന് ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങളാണ് സുരക്ഷിത വാസസ്ഥാനം തേടി പാലായനം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെ താലിബാന്‍ തീവ്രവാദികൾ അഫ്ഗാന്‍ ഭരണകുടത്തിനെതിരെ പോരാട്ടം ശക്തമാക്കുകയായിരുന്നു.

അഫ്ഗാനിലെ നിരവധി ജില്ലകൾ, അതിര്‍ത്തി പ്രദേശങ്ങള്‍, പ്രവിശ്യ തലസ്ഥാനങ്ങള്‍ എന്നിവ താലിബാന്‍ പിടിച്ചെടുത്തു. കാണ്ഡഹാറിൽ താലിബാന്‍ തീവ്രവാദികൾ അതിശക്തമായ അക്രമണം ആണ് നടത്തുന്നത്. അതേസമയം പലായനം ചെയ്യുന്നവരുടെ വീടുൾപ്പെടെയുള്ള സ്വത്ത് വകകൾ താലിബാന്‍ തീവ്രവാദികൾ കൈക്കലാക്കുകയാണ് കാബൂളിന് ശേഷം അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാരിൽ 650,000 ത്തോളം ജനങ്ങളാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button